മലയാളം:കരിമീൻ
ഇംഗീഷ് : Green chromide/Pearl spot
Etroplus suratensis
കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ.കരിമീൻ,ഇരീൻ,ഇരിപ്പ എന്നീപേരുകളിലൊക്കെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്ന് നെർത്ത തിളക്കമുള്ള പച്ച നിറവും അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും കാണാം. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെമുട്ടകൾ, കൂത്താടി , ചെമ്മീൻകുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.