പട്ത്തകോര 'ഗോൽ’ ഗുജറാത്തിന്റെ സംസ്ഥാനമത്സ്യം


അഹമ്മദാബാദ് > മലയാളികൾ പടത്തി ക്കോര എന്നുവിളിക്കുന്ന 'ഗോൽ ' മത്സ്യത്തെ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. സയൻസ് സിറ്റിയിൽ ആരംഭി ച്ച ആഗോള ഫിഷറീസ് കോൺഫറൻസിൽ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വിലയേറിയ മീനിനത്തിൽപ്പെടുന്ന ഗോൽ ഗുജറാത്ത്, മഹാരാഷ്ട്രതീരങ്ങളിലാണ് കൂടുതലുള്ളത്. അപൂർവമായേ വലയിൽ കുടുങ്ങാറുള്ളൂ. ഇവയുടെ വയറ്റിനുള്ളിലെ സഞ്ചി ഔഷധനിർമാണമേഖലയിൽ ഉപയോഗിക്കുന്നു. ഈ സഞ്ചിക്ക് കിലോയ്ക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്.രുചിയെക്കാൾ ഔഷധഗുണമാണ് വിലയേറാൻ കാരണം. ഒരു ഗ്രി ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നാണ് അന്താരാഷ്ട്രവിപണിയിൽ അറിയപ്പെടുന്നത്. 2021-ൽ ഗിർ സോമനാഥിലെ ഭീക്കാ ഭായ് പുനയ്ക്ക് രണ്ടുകോടി രൂപയുടെ ഗോൽ മത്സ്യം കടലിൽനിന്ന് കിട്ടിയത് വാർത്തയായിരുന്നു.
 കേരളത്തിൽ നീണ്ടകരയിൽ കഴിഞ്ഞവർഷം ഏപ്രിലിൽ മൂന്ന് ഗോൽമീനകൾ രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.
ഗോൽ മത്സ്യത്തെപ്പറ്റി കൂടുതൽ അറി യുന്നതിന് സംസ്ഥാനപദവി സഹായിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പുമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.