മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ
  1. അരഞ്ഞീൽ FISH
  2. ചെമ്പല്ലി FISH
  3. കരിതല fish
  4. ഭൂഗർഭ വരാൽ -fish
  5. മഞ്ഞകൂരി
  6. ആസ്സാം വാള 
  7. പറേ കൂരി FISH
  8.  ആറ്റുണ്ട fish
  9. വരാൽ, കണ്ണൻ, ബിലാൽ
  10. പൊരിക്ക് fish
  11. കൊയ്‌മ കൊയ്ത fish
  12. നെടുങ്കൂറ്റൻ fish
  13. ഞെണൻ FISH
  14. കൈപ്പ പരൽ
  15. പള്ളത്തി, പൂട്ട fish
  16. കോലി, കോലാൻ fish
  17. കരിംമ്പുഴെന് fish
  18. കൊട്ടി, ചില്ലൻ കൂരി fish
  19. തൊണ്ണിവാള, താപ്ല fish
  20. ഒറ്റചുണ്ടൻ കോലാൻ, മോരശ് fish
  21. കുറുവ പരൽ
  22. പൂവാലി പരൽ
  23. ചോട്ട വാള