പട്ത്തകോര 'ഗോൽ’ ഗുജറാത്തിന്റെ സംസ്ഥാനമത്സ്യം
അഹമ്മദാബാദ് > മലയാളികൾ പടത്തി ക്കോര എന്നുവിളിക്കുന്ന 'ഗോൽ ' മത്സ്യത്തെ സംസ്ഥാനമത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. സയൻസ് സിറ്റിയിൽ ആരംഭി ച്ച ആഗോള ഫിഷറീസ് കോൺഫറൻസിൽ മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വിലയേറിയ മീനിനത്തിൽപ്പെടുന്ന ഗോൽ ഗുജറാത്ത്, മഹാരാഷ്ട്രതീരങ്ങളിലാണ് കൂടുതലുള്ളത്. അപൂർവമായേ വലയിൽ കുടുങ്ങാറുള്ളൂ. ഇവയുടെ വയറ്റിനുള്ളിലെ സഞ്ചി ഔഷധനിർമാണമേഖലയിൽ ഉപയോഗിക്കുന്നു. ഈ സഞ്ചിക്ക് കിലോയ്ക്ക് ഒരു ലക്ഷം രൂപയോളം വിലയുണ്ട്.രുചിയെക്കാൾ ഔഷധഗുണമാണ് വിലയേറാൻ കാരണം. ഒരു ഗ്രി ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നാണ് അന്താരാഷ്ട്രവിപണിയിൽ അറിയപ്പെടുന്നത്. 2021-ൽ ഗിർ സോമനാഥിലെ ഭീക്കാ ഭായ് പുനയ്ക്ക് രണ്ടുകോടി രൂപയുടെ ഗോൽ മത്സ്യം കടലിൽനിന്ന് കിട്ടിയത് വാർത്തയായിരുന്നു.
കേരളത്തിൽ നീണ്ടകരയിൽ കഴിഞ്ഞവർഷം ഏപ്രിലിൽ മൂന്ന് ഗോൽമീനകൾ രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.
ഗോൽ മത്സ്യത്തെപ്പറ്റി കൂടുതൽ അറി യുന്നതിന് സംസ്ഥാനപദവി സഹായിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന വകുപ്പുമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു.
ഇന്ത്യയുടെ കടൽമത്സ്യങ്ങളിൽ രണ്ട് നെയ്മീനുകളെ കൂടി കണ്ടെത്തി new naimeen
ഇന്ത്യയുടെ കടൽമത്സ്യസമ്പത്തിൽ രണ്ട് നെയ്മീനുകൾ കൂടി കണ്ടെത്തി യതായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം . ഒന്ന് പുതുതായി കണ്ടത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. രണ്ടാമത്തേത് പുനരുജ്ജീവിപ്പി ക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാ ണ്.ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം ആറായി.സി.എം.എഫ്.ആർ.ഐ.യി ലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. മുൻപ് ഒരൊറ്റ ഇന മായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർഥത്തിൽ മൂന്ന് വ്യ ത്യസ്തയിനം മീനുകളാണെന്ന് പഠന ത്തിൽ വ്യക്തമായി.
Rakthamichthys
Rakthamichthys is a genus of swamp eels that are endemic to India. Three species are known from the Western Ghats and one is known from Northeast India.
Rakthamichthys
Scientific classificatione
Kingdom:
Animalia
Phylum:
Chordata
Class:
Actinopterygii
Order:
Synbranchiformes
Family:
Synbranchidae
Subfamily:
Synbranchinae
Genus:
Rakthamichthys
Britz, Dahanukar, Standing, Philip, Kumar & Raghavan, 2020
Type species
Monopterus roseni
R. M. Bailey & Gans, 1998
Species
See text
All species live underground, with one species (R. rongsaw) having a fossorial lifestyle and three species (R. digressus, R. roseni, and R. indicus) being troglobitic in nature. All species display adaptations to this lifestyle, including a bright red coloration and highly reduced eyes.[1] is a genus of swamp eels that are endemic to India. Three species are known from the Western Ghats and one is known from Northeast India.
Rakthamichthys
Scientific classificatione
Kingdom:
Animalia
Phylum:
Chordata
Class:
Actinopterygii
Order:
Synbranchiformes
Family:
Synbranchidae
Subfamily:
Synbranchinae
Genus:
Rakthamichthys
Britz, Dahanukar, Standing, Philip, Kumar & Raghavan, 2020
Type species
Monopterus roseni
R. M. Bailey & Gans, 1998
Species
See text
തിരുത മീൻ thirutha fish
കടലിനോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് തിരുത, നല്ല രുചിയുള്ള മത്സ്യത്തെ ചുണ്ടയിലും വീശുവല ഉപയോഗിച്ചും ഈ മത്സ്യത്തെ പിടിക്കാൻ കഴിയും, ആഴം കുറഞ്ഞ ഭാഗങ്ങളിൽ പല വലുപ്പത്തിലുള്ള ഈ മത്സ്യങ്ങളുടെ ചാർപ്പുകൾ പോകുന്നത് കാണാൻ കഴിയും
ഒരിനം വളർത്തുമത്സ്യമാണ് തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ പിലോപ്പി, സിലോപ്യ എന്നൊക്കെ വിളിക്കാറുണ്ട്
ഒരിനം വളർത്തുമത്സ്യമാണ് തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ പിലോപ്പി, സിലോപ്യ, തിലാപ്പി എന്നൊക്കെ വിളിക്കാറുണ്ട്,ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്. കിഴക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ലവണ ജലാശയങ്ങളിലും ശുദ്ധജല തടാകങ്ങളിലും നെൽവയലുകളിലും തിലാപ്പിയകളെ വളർത്താറുണ്ട്
തിലാപ്പിയ മൊസാമ്പിക്ക 36 സെന്റിമീറ്റർ വരെ നീളത്തിൽ വളരും. തിലാപ്പിയ ഗലീലിയ 43 സെന്റിമീറ്ററിലധികവും തിലാപ്പിയ നൈലോട്ടിക്ക 53 സെന്റിമീറ്ററിലധികവും നീളം വയ്ക്കുന്നവയാണ്. തിലാപ്പിയ മത്സ്യത്തിന്റെ പാർശ്വഭാഗം പരന്ന് ദീർഘ വൃത്താകൃതിയിലാണ്. മുഖം ഉരുണ്ടിരിക്കും. ചെതുമ്പലുകൾ ചെറുതും ക്രമത്തിൽ അടുക്കിയിട്ടുള്ളതുമാണ്. രണ്ടു പാർശ്വരേഖകളുണ്ട്; ആദ്യത്തേത് ചെകിള ഭാഗത്തുനിന്നു തുടങ്ങി ശരീരത്തിന്റെ പകുതിയോളമെത്തി അവസാനിക്കുന്നു; രണ്ടാമത്തേത് ആദ്യത്തെ പാർശ്വരേഖ അവസാനിക്കുന്നതിന്റെ താഴെ നിന്നു തുടങ്ങി വാൽ വരെയെത്തുന്നു. മുതുച്ചിറകിൽ 17-ഉം, ഗുദച്ചിറകിൽ മൂന്നും, പിൻ പാർശ്വച്ചിറകിൽ ഒന്നും വീതം മൂർച്ചയുള്ള മുള്ളുകളുണ്ടായിരിക്കും
ഒരു കടൽ ജീവിയാണ് കൂന്തൾ (കൂന്തൽ) ഇംഗ്ലീഷിൽ ഇതിനെ സ്ക്വിഡ് എന്ന് വിളിക്കുന്നു, kuthal fish
ഒരു കടൽ ജീവിയാണ് കൂന്തൾ (കൂന്തൽ) ഇംഗ്ലീഷിൽ ഇതിനെ സ്ക്വിഡ് എന്ന് വിളിക്കുന്നു. നീരാളികളുടെ വർഗ്ഗത്തിൽ പെട്ട ഇവ മനുഷ്യരുടെ ഇഷ്ട ഭക്ഷണ വിഭവമാണ്.ഇവ കടലിൽ വിത്യസ്ത വലുപങ്ങളിലും രൂപങ്ങളിലുമുള്ള വിവിധ ഇനങ്ങളെ കാണപ്പെടുന്നു. കുന്തളുകൾക്ക് എട്ടു കൈകളും രണ്ടു ടെൻറിക്കിളുകളും ഉണ്ട് ഇവയുടെ കണ്ണുകൾ തലയുടെ വശങ്ങളിലാണ്.
സെൻറീമീറ്ററുകൾ മുതൽ 20 മീറ്റർ വരെ നീളമുള്ള കുന്തൾ ഇനങ്ങളെ കടലിൽ കണ്ടുവരുന്നു. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത് കൊളോസൽ സ്ക്വിഡ് (Colossal Squid) ആണ്.
കരിമീൻ, ഇരുമീൻ, ഇരീൻ,karimeen, irumeen, ireen
തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലസ് സുരടെൻസിസ് (Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മത്സ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു.[2
Scientific classification
Kingdom:
ജന്തുലോകം
Phylum:
Chordata
Class:
Actinopterygii
Order:
Cichliformes
Family:
Cichlidae
Genus:
Etroplus
Species:
E. suratensis
Binomial name
Etroplus suratensis
(Bloch, 1790)
പ്രത്യേകതകൾ
ആൺ–പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി.–40 സെ.മി. വരെ നീളവും[3], അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്.
ആഹാരം
ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി, ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.[4]
മാംസഘടന
കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്. സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്.[5]
പോഷകപ്രാധാന്യം
അവ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ്
ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു
. മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു.
കരിമീൻ വിഭവങ്ങൾ
കരിമീൻ പൊള്ളിച്ചത്
കരിമീൻ വറുത്തരച്ചത്
ഗ്രിൽഡ് കരിമീൻ
കരിമീൻ കറി
ആവശ്യമായ സാധനങ്ങൾ: കരിമീൻ, തേങ്ങ , ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില , കുടംപുളി, ഉപ്പ് , ഇഞ്ചി , മുളക് പൊടി, മഞ്ഞ പൊടി
തയ്യാറാക്കുന്ന വിധം: ചെറിയ ഉള്ളി , പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞു വെക്കുക . തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . മൺചട്ടിയിൽ അരച്ചു വെച്ചിരിക്കുന്ന അരപ്പ്, അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി , പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയുമായി യോജിപ്പിക്കുക . കഴുകിയെ കരിമീൻ ഇതിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളം , ഉപ്പ് , കുടംപുളി എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക . തിളച്ചു കുറുകി എണ്ണ തെളിയുമ്പോൾ വാങ്ങി വെക്കാം .
കരിമീൻ മപ്പാസ്
ആവശ്യമായ സാധനങ്ങൾ: കരിമീൻ, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, വിന്നാഗിരി, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഏലക്കാ, കറുവാപട്ട, ഉപ്പ്, തേങ്ങാ പാൽ, വെളിച്ചെണ്ണ, കറി വേപ്പില, ഉപ്പ്, കുടം പുളി
പാചകം ചെയ്യുന്ന വിധം: മീൻ കഷണങ്ങൾ , കുരുമുളക് പൊടി, വിന്നാഗിരി, മഞ്ഞപ്പൊടി , ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അര മണിക്കൂർ വെക്കുക. പാനിൽ എണ്ണയൊഴിച്ച് കരിമീൻ പകുതി വേവിൽ വറുത്തെടുക്കുക. ( കരിമീൻ വറുക്കാതെയും ഇത് തയ്യാറാക്കാം ) മൺചട്ടിയിൽ ഏലക്കാ , ഗ്രാമ്പൂ, പട്ട എന്നിവ വഴറ്റുക. ഇതിലേക്ക് ചെറിയ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി തേങ്ങാ രണ്ടാം പാൽ ഒഴിച്ച് തിളക്കുമ്പോൾ വറുത്ത് വെച്ച മീൻ കഷങ്ങൾ ഇടുക. ആവശ്യത്തിനു ഉപ്പ് , കുടം പുളി എന്നിവ ചേർത്ത് കറിവേപ്പില വിതറിയിട്ട് അടച്ചു ചെറുതീയിൽ വേവിക്കാൻ വെക്കുക . മീൻ വേവുമ്പോൾ ഒന്നാം പാൽ ചേർത്ത് ഒരു തിള വന്നതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെക്കാം.
സംസ്ഥാന മത്സ്യം
കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്[8].2010-2011 കേരളസംസ്ഥാന സർക്കാർ കരിമീൻ വർഷമായി പ്രഖ്യാപിച്ചു.[9]
വിപണിമൂല്യം
കരിമീൻ കറിച്ചട്ടിയിൽ
കേരളത്തിൽ മത്സ്യവിഭവങ്ങളിലെ താരമാണ് കരിമീൻ വിഭവങ്ങൾ. കേരളത്തിന്റെ തനത് രുചികളിൽ പ്രമുഖമാണ് കരിമീൻ. അതുകൊണ്ട് വിനോദസഞ്ചാരരംഗത്തും ഹോട്ടൽ വ്യവസായത്തിലും കരിമീനിനു പ്രത്യേക സ്ഥാനം ഉണ്ട്. മിക്കവാറും സ്വഭാവികസ്രോതസ്സുകളിൽ നിന്നാണ് ഇപ്പോൾ കരിമീൻ ശേഖരിക്കുന്നത്. അത് പലപ്പോഴും ആവശ്യത്തിനു തികയാറില്ല. ഇത്തരം മത്സ്യബന്ധനം പലപ്പോഴും കുഞ്ഞുങ്ങളുടെ നാശത്തിനും വഴിവയ്ക്കുന്നു. കരിമീനിനു സീസൺ വ്യത്യാസമില്ലാതെ നല്ല വില കിട്ടുന്നു. സീസണിൽ പലപ്പോഴും ആയിരം രൂപവരെ കിലോക്ക് വില വരാറുണ്ട്.
കരിമീൻ വളർത്തൽ
താരതമ്യേന ഭാരം കറഞ്ഞതും എന്നാൽ സീസൺ വ്യത്യാസമില്ലാതെ വിളവെടുക്കാവുന്നതുമായ ഒരു ഇനമാണ് കരിമീൻ. ഒരിക്കൽ വിത്തിറക്കിയാൽ കരിമീൻ സ്വയം കുഞ്ഞുങ്ങളെ മുട്ടയിട്ട് വളർത്തുന്നതുകൊണ്ട് എല്ലാ വർഷവും വിത്തിറക്കേണ്ടതായി വരുന്നില്ല . വളർത്തുന്ന ചിലവിൽ ഇത് ഒരു വലിയ സൗജന്യമാണ്. കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നതിനായി ചട്ടി, കുടം, ഓട്ടിൻ കഷണങ്ങൾ, ഓല, കൊതുമ്പ് എന്നിവ വെച്ചുകൊടുക്കുന്നത് നല്ലതാണ്. ഇത്തരം ഒളിയിടങ്ങൾ കരിമീനിനു വളരേ ഇഷ്ടമാണ്.
കരിമീൻ കൊത്തിതിന്നുന്ന ഇനമാണ്. മറ്റ് പല മത്സ്യങ്ങളും ചകിളകളിലൂടെ വെള്ളം അരിച്ച് ഭക്ഷിക്കുന്നു. അതുകൊണ്ട് തിരിത്തീറ്റകളാണ് കരിമീനിനു അഭികാമ്യം. തീറ്റകണ്ട് തിന്നുന്ന സ്വഭാവമായതിനാൽ അധികം പച്ചപ്പ് വെള്ളത്തിനു നല്ലതല്ല. [10] വർഷത്തിൽ 3 -നാലു തവണ വലിയ മീനുകളെ പിടിച്ച് വിപണിയിലെത്തിക്കാവുന്നതാണ്.
ചിത്രശാല
ചെമ്പല്ലി chembhalli
ലുത്ജനിഡേ (Lutjanus) കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്.ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ എന്നും അറിയപ്പെടുന്നു
കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ
ഈ ഫോട്ടോയിൽ കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ എന്നീ മത്സ്യങ്ങൾ ഉണ്ട് അവ തിരിച്ചറിയാൻ കഴിയുന്നവർ കമെന്റ് ചെയുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
-
ശാസ്ത്രനാമം :Channa striata ഇംഗ്ലീഷ് : snakehead murrel മലയാളം : വാരൽ ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായ...
-
മലയാളം :അണ്ടിക്കള്ളി ഇംഗീഷ് :Malabar catopra ശാസ്ത്രീയനാമം: Pristolepis marginata). കേരളത്തിലെ നദികളിൽ കണ്ടുവരുന്ന ഈ മത്സ്യത്തെ ...
-
കടലിനോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് തിരുത, നല്ല രുചിയുള്ള മത്സ്യത്തെ ചുണ്ടയിലും വീശുവല ഉപയോഗിച്ചും ഈ മത്സ്യ...
-
കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian su...






