കരിമീൻ,Green chromide/Pearl spot, Etroplus suratensis

മലയാളം:കരിമീൻ
ഇംഗീഷ് : Green chromide/Pearl spot
Etroplus suratensis
കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ.കരിമീൻ,ഇരീൻ,ഇരിപ്പ എന്നീപേരുകളിലൊക്കെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്ന് നെർത്ത തിളക്കമുള്ള പച്ച നിറവും അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും കാണാം. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെമുട്ടകൾ, കൂത്താടി , ചെമ്മീൻകുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.
വാരൽ,കണ്ണൻ,ബിലാൽ,ബ്രാൽ,കൈച്ചിൽ snakehead murrel, Channa striata
ശാസ്ത്രനാമം :Channa striata
ഇംഗ്ലീഷ് : snakehead murrel
മലയാളം : വാരൽ
ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഞ്ഞുങ്ങൾക്ക് ചുവപ്പ് നിറമാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
-
മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ Anguilla bengalensis ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ
-
വട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead
-
പുള്ളിവരാൽ Bullseye snakehead.(Channa marulius).cherumeen Thebullseye snakeheadorgreat snakehead(Channa marulius) is a large species of ...