പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ
കരിമീൻ,Green chromide/Pearl spot, Etroplus suratensis

മലയാളം:കരിമീൻ
ഇംഗീഷ് : Green chromide/Pearl spot
Etroplus suratensis
കേരളത്തിന്റെ സംസ്ഥാന മത്സ്യമാണ് കരിമീൻ.കരിമീൻ,ഇരീൻ,ഇരിപ്പ എന്നീപേരുകളിലൊക്കെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്ന് നെർത്ത തിളക്കമുള്ള പച്ച നിറവും അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകളും കാണാം. കരിമീനിന്റെ വായ് ചെറുതാണ്. 22 സെ.മി വരെ നീളവും, അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെമുട്ടകൾ, കൂത്താടി , ചെമ്മീൻകുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.
വാരൽ,കണ്ണൻ,ബിലാൽ,ബ്രാൽ,കൈച്ചിൽ snakehead murrel, Channa striata
ശാസ്ത്രനാമം :Channa striata
ഇംഗ്ലീഷ് : snakehead murrel
മലയാളം : വാരൽ
ബ്രാൽ , വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. ഞ്ഞുങ്ങൾക്ക് ചുവപ്പ് നിറമാണ്
അണ്ടിക്കള്ളി,ചുട്ടിച്ചി ,Malabar catopra,pristolepis marginata
ഇംഗീഷ് :Malabar catopra
ശാസ്ത്രീയനാമം: Pristolepis marginata).
കേരളത്തിലെ നദികളിൽ കണ്ടുവരുന്ന ഈ മത്സ്യത്തെ
അണ്ടിക്കള്ളി ചുട്ടിച്ചി,ചൂട്ടാച്ചി, എന്നൊക്കെ വിളിക്കപ്പെടുന്നു . ശരീരത്തിന് ഇരുണ്ട പച്ച നിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ള പരന്ന ശരീരവും മുകളിലും താഴെയും മുള്ളോടുകൂടിയതുമാണ് ശരീരം.
കല്ലടമുട്ടി,കൈതക്കോരAnabas Testudineus/Climbing perch
കല്ലടമുട്ടി,കൈതക്കോര
Anabas Testudineus/Climbing perch
ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കുന്നതായി അനുഭവപ്പെടുമെങ്കിലും, അപകടമെന്നു തോന്നുന്ന അവസരത്തിൽ അതിവേഗം വെട്ടി മാറാൻ കഴിവുണ്ട്. ഭക്ഷണയോഗ്യമായ എന്തും ഭക്ഷിക്കുമെന്നതിനാൽ ശുദ്ധീകാരിയായി പ്രവർത്തിക്കുന്നു. തീർത്തും ജലംകുറഞ്ഞ അവസരങ്ങളിലും ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ജീവൻനിലനിർത്താനുള്ള ശേഷിയുണ്ട്. കരയിൽ ചെറിയദൂരങ്ങളൊക്കെ ഇഴഞ്ഞ് നീങ്ങാനും ഇവയ്ക്ക് കഴിവുണ്ട്. അര മീറ്റർ വരെ ഉയരത്തിൽ ചാടുകയും ചെയ്യും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
-
മലിഞ്ഞീൽ,മനിഞ്ഞിൽ,മയൻഞ്ഞീൽ Anguilla bengalensis ശരീരം പാമ്പിനോടു സമാനമായ ഒരിനം മത്സ്യമാണ് മനിഞ്ഞിൽ
-
വട്ടോൻ,പൊട്ടൻ,വട്ടുടി Channa punctataspotted snakehead
-
പുള്ളിവരാൽ Bullseye snakehead.(Channa marulius).cherumeen Thebullseye snakeheadorgreat snakehead(Channa marulius) is a large species of ...